image
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg
 • darkblurbg

Why Choose Us

പ്രിയ വിദ്യാര്‍ത്ഥികളെ,
 
കഴിഞ്ഞ രണ്ടു ദശകങ്ങളായി സമാന്തര വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സംഭാവനകള്‍ കാഴ്ചവച്ച നാഷണല്‍ കോളേജ് പുതിയ വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കടക്കുകയാണ്. മാറിയ പാഠ്യക്രമങ്ങള്‍ക്ക് അനുസൃതമായ പഠനരീതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട് വിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. പലകാരണങ്ങളാലും തുടര്‍വിദ്യാഭ്യാസം നിലച്ചുപോയ നിരവധി വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്തിയ പാരമ്പര്യമാണ് നാഷണല്‍ കോളേജിനുള്ളത്. കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകള്‍ അംഗീകരിക്കുന്ന കോഴ്സുകള്‍ വിജയകരമായി നടത്തി വിദ്യാര്‍ത്ഥികളെ വിജയപഥങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
 
നിര്‍ബന്ധിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്‍റുകളും യൂണിവേഴ്സിറ്റികളും നടത്തിവരുന്ന കോഴ്സുകള്‍ക്ക് ഫലപ്രദമായ പരിശീലനം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി നാഷണല്‍ കോളേജ് വരും വര്‍ഷങ്ങളിലും മുന്‍പന്തിയിലുണ്ടായിരിക്കും.
നാഷണല്‍ കോളേജില്‍ നടത്തിവരുന്ന കോഴ്സുകളുടെ സംക്ഷിപ്ത വിവരണങ്ങളാണ് ഈ പ്രോസ്പെക്റ്റസില്‍ ചേര്‍ത്തിട്ടുള്ളത്. ഇതു സശ്രദ്ധം വായിക്കുകയും സംശയങ്ങള്‍ അവശേഷിക്കുന്നുവെങ്കില്‍ ഞങ്ങളുടെ എഡ്യുക്കേഷണല്‍ കൗണ്‍സിലര്‍മാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുംവേണമെന്ന് താല്പര്യപ്പെടുന്നു.
 
വിദ്യാഭ്യാസരംഗത്ത് എത്രതന്നെ പിന്നിട്ടു നില്‍ക്കുന്നവരാണെങ്കിലും നിങ്ങളെ കൈപിടിച്ചുയര്‍ത്തുവാന്‍ നാഷണല്‍ കോളേജ് സദാ ജാഗരൂകരായിരിക്കും. നാഷണല്‍ കോളേജിന്‍റെ വിദഗ്ധ ഹസ്തങ്ങളില്‍ നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും എന്ന പ്രത്യാശയോടെ
 
                                                                                                                                                                                                 ഡയറക്ടര്‍
 
 മജ്‌നു എം. രാജന്‍