+2, Kerala Board Failed Tuition Batch
കേരള ബോര്‍ഡിന്റെ +2 പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് റഗുലറായി പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് വിദഗ്ധ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വരുന്ന പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കുന്ന തരത്തില്‍ ക്ലാസ്സുകള്‍ പരീക്ഷയെ അടിസ്ഥാനപ്പെടുത്തി എടുത്തു നല്കുന്നതാണ്. ഓരോ വിഷയത്തിനും ശക്തമായ അടിത്തറ നല്കുന്നു. +1 സിലബസ്സ് ഉള്‍പ്പെടെ.
ഫെബ്രുവരി 28 വരെ ക്ലാസ്സുകള്‍ റഗുലറായി ഓരോ വിഷയങ്ങള്‍ക്കും അതത് വിഷയങ്ങളില്‍ വിദഗ്ധരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്കുന്നതാണ്. ഏതുവിഷയം പരാജയപ്പെട്ടാലും അതിനുള്ള പ്രത്യേക കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു.
വിദ്യാര്‍ത്ഥികളുടെ പഠന വൈകല്യങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടുള്ള വിദഗ്ധ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിജയം ഉറപ്പാക്കുന്ന ക്ലാസ്സുകള്‍ ആണ് ഞങ്ങള്‍ മുന്‍ഗണന നല്കുന്നത്. ഏതുവിഷയത്തിനാണോ ഏറ്റവും പിന്നില്‍ ആ വിഷയങ്ങള്‍ക്ക് മികച്ച അദ്ധ്യാപകരെ നിയോഗിച്ച് അടിത്തറ നല്കി ഉയര്‍ന്ന വിജയം നേടാന്‍ സഹായിക്കുന്നതാണ്. ഓരോ മാസത്തിലും രക്ഷാകര്‍ത്തായോഗങ്ങള്‍ നടത്തുന്നതും, പ്രോഗ്രസ് റിപ്പോര്‍ട്ടുകളും രക്ഷിതാക്കള്‍ക്ക് നല്കുന്നതാണ്. എല്ലാ ദിവസവും വിദ്യാര്‍ത്ഥി ക്ലാസ്സില്‍ ഹാജരാകേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മികച്ച അച്ചടക്കം പുലര്‍ത്തേണ്ടതാണ്. അച്ചടക്കം പാലിക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. എല്ലാ മാസവും എല്ലാ വിഷയങ്ങള്‍ക്കും ടെസ്റ്റ് പേപ്പറുകള്‍ ഇടുന്നതും പോരായ്മകള്‍ മനസ്സിലാക്കി പ്രത്യേക കോച്ചിംഗ് നല്കുന്നതുമാണ്. രക്ഷിതാക്കളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഓണം, ക്രിസ്തുമസ്, മോഡല്‍ പരീക്ഷകളും പ്രത്യേകം നടത്തുന്നതാണ്. പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. ഓരോ വിദ്യാര്‍ത്ഥിയും കോളജിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്.
ഹോസ്റ്റല്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം ഉണ്ട്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളിലും ശനി, ഞായര്‍, മറ്റ് പൊതു അവധി ദിനങ്ങളിലും പ്രത്യേകം ക്ലാസ്സുകള്‍ നല്കുന്നതാണ്.
ഫീസ്
ഓരോ വിഷയങ്ങള്‍ക്കും 5500 രൂപ കോച്ചിംഗ് ഫീസ് നല്കണം. അഡ്മിഷന്‍ ഫീസ് 50 രൂപയും നല്കണം. ഹോസ്റ്റലില്‍ നല്കുന്ന പ്രത്യേകം ട്യൂഷന് വിദ്യാര്‍ത്ഥികള്‍ 3 മാസം കൂടുമ്പോള്‍ 1000 രൂപ നിരക്കില്‍ നല്‌കേണ്ടതാണ്. രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അവരവരുടെ ഉത്തരവാദിത്വത്തില്‍ നടത്തേണ്ടതാണ്. അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്.
+2, Kerala Board Failed Tuition Batch