image

Hostel

images

  • ഹോസ്റ്റല്‍ നിയമങ്ങളും നിബന്ധനകളും
 
  • ഹോസ്റ്റലില്‍ തികഞ്ഞ അച്ചടക്കം പാലിക്കണം. 
  • ലഹരി പദാര്‍ത്ഥങ്ങള്‍, സിഗരറ്റ്, ഇവ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതല്ല.
  • ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളു.
  • രക്ഷിതാക്കള്‍ അനവസരങ്ങളില്‍ കുട്ടികളെ വീട്ടില്‍ കൊണ്ടുപോകുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ ഒഴിവാക്കണം.
  • പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കും അവര്‍ നിയോഗിക്കുന്ന ആള്‍ക്കാര്‍ക്കും മാത്രമേ അവധി സമയങ്ങളില്‍ അവരെ വീട്ടില്‍ കൊണ്ടുപോകുവാനും വെളിയില്‍ കൊണ്ടുപോകുവാനും അനുവദിക്കുകയുള്ളു.
  • കത്തുകള്‍ മറ്റ് തപാല്‍ ഉരുപ്പടികള്‍ സംശയം തോന്നിയാല്‍ സെന്‍സര്‍ ചെയ്യുന്നതായിരിക്കും.
  • അച്ചടക്കത്തിനു വിപരീതമായി പെരുമാറുന്ന അന്തേവാസികളെ ഏതു സമയത്തും വെക്കേറ്റ് ചെയ്യിക്കാന്‍ മാനേജ്മെന്‍റിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഫീസുകള്‍ തിരികെ ലഭിക്കുന്നതല്ല. 
  • ശാരീരിക വൃത്തി പാലിക്കേണ്ടതും പരിസരപ്രദേശങ്ങളും, ക്ലാസ് മുറികളും, ഹോസ്റ്റലും, ബാത്ത്റൂമുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. വസ്ത്രങ്ങള്‍ മറ്റുള്ളവരുടെ മാറി ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതല്ല.
  • വിലപിടച്ച സാധനങ്ങള്‍, പണം, സ്വര്‍ണ്ണം തുടങ്ങിയവ ഓരോ വിദ്യാര്‍ത്ഥിയുടെയും ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതാണ്. മാനേജ്മെന്‍റിന് ഇങ്ങനെയുള്ള കാര്യങ്ങളില്‍  ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. പരസ്പരമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മാനേജ്മെന്‍റ് ഉത്തരവാദിയായിരിക്കുന്നതല്ല. 
  • ഏതു തരത്തിലുള്ളപ്രശ്നങ്ങളായാലും മാനേജ്മെന്‍റിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി സംശയ നിവാരണം മാതാപിതാക്കള്‍ നടത്തേണ്ടതാണ്. 
  • ഓരോ വിദ്യാര്‍ത്ഥിയുടെയും പഠനനിലവാരം നേരില്‍ എത്തിവിലയിരുത്തേണ്ടതാണ്.
  • ഞായറാഴ്ച ദിവസം ആരാധനാലയങ്ങളില്‍ വാര്‍ഡനോടൊപ്പം മാത്രം പോകാവുന്നതാണ്. 
  • ഏതു മതത്തില്‍പെട്ടവര്‍ക്കും അവരവരുടേതായ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. 
  • ഹോസ്റ്റല്‍ നിര്‍ദ്ദേശിക്കുന്ന പഠനനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതും കൃത്യമായി കോളേജ് ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതുമാണ്.