E.S.P സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സ്

ആധുനിക സമൂഹത്തില്‍ ഏതു തൊഴില്‍ രംഗത്തും ഇംഗ്ലീഷ് ഭാഷാവൈദഗ്ധ്യം അത്യാവശ്യമാണ്. തൊഴില്‍ മേഖലയില്‍ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലായ്മയാണ് പലരേയും കുഴക്കുന്നത്. ഈ സാഹചര്യം കണക്കിലാക്കി നാഷണല്‍ കോളേജ് പുതിയ ഇംഗ്ലീഷ് പാഠ്യക്രമം നടപ്പിലാക്കുകയാണ്. ഇംഗ്ലീഷ് ഫോര്‍ സ്പെഷ്യല്‍ പര്‍പ്പസ് എന്നപേരില്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ ആവശ്യമായിട്ടുള്ള ബേസിക് ഗ്രാമറും, സംഭാഷണരീതികളും ആണ് ഞങ്ങള്‍ പരിശീലിപ്പിക്കുന്നത്.
 
ഏതു തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഈ പരിശീലനം പ്രയോജനപ്രദമാണ്. വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും, ബിസിനസ്സുകാര്‍ക്കും വിദേശജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകം പ്രത്യേകം ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഈ പരിശീലനത്തില്‍ ചേരുന്നവര്‍ക്ക് ഇഷ്ടാനുസൃതമായ പഠനസമയം തെരഞ്ഞെടുക്കാം. മൂന്നുമാസംകൊണ്ട് അവസാനിക്കുന്ന ക്ലാസ്സുകളും, ക്രാഷ് ക്ലാസ്സുകളും ലഭ്യമാണ്.
 
കോച്ചിംഗ് ഫീസ്
 
രണ്ട് മാസം ഋടജ കോഴ്സിന് 3000 രൂപയാണ് ഫീസ്. ഇത് രണ്ടുതവണകളായി അടയ്ക്കാവുന്നതാണ്. ഇൃമവെ ഇീൗൃലെ കളുടെ ഫീസ് സമയക്രമമനുസരിച്ച് വ്യത്യസ്തമായിരിക്കും. വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും ഈ കോഴ്സില്‍ പങ്കുചേരാവുന്നതാണ്.
 
ഹോസ്റ്റല്‍ നിയമങ്ങളും നിബന്ധനകളും
 • ഹോസ്റ്റലില്‍ തികഞ്ഞ അച്ചടക്കം പാലിക്കണം. 
 • ലഹരി പദാര്‍ത്ഥങ്ങള്‍, സിഗരറ്റ്, ഇവ ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതല്ല.
 • ഫോണ്‍ വിളിച്ച് സംസാരിക്കാന്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളു.
 • രക്ഷിതാക്കള്‍ അനവസരങ്ങളില്‍ കുട്ടികളെ വീട്ടില്‍ കൊണ്ടുപോകുന്നത് അവരുടെ പഠനത്തെ ബാധിക്കുന്നതിനാല്‍ ഒഴിവാക്കണം.
 • പെണ്‍കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ക്കും അവര്‍ നിയോഗിക്കുന്ന ആള്‍ക്കാര്‍ക്കും മാത്രമേ അവധി സമയങ്ങളില്‍ അവരെ വീട്ടില്‍ കൊണ്ടുപോകുവാനും വെളിയില്‍ കൊണ്ടുപോകുവാനും അനുവദിക്കുകയുള്ളു.
 • കത്തുകള്‍ മറ്റ് തപാല്‍ ഉരുപ്പടികള്‍ സംശയം തോന്നിയാല്‍ സെന്‍സര്‍ ചെയ്യുന്നതായിരിക്കും.
 • അച്ചടക്കത്തിനു വിപരീതമായി പെരുമാറുന്ന അന്തേവാസികളെ ഏതു സമയത്തും വെക്കേറ്റ് ചെയ്യിക്കാന്‍ മാനേജ്മെന്‍റിന് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഫീസുകള്‍ തിരികെ ലഭിക്കുന്നതല്ല. 
 • ശാരീരിക വൃത്തി പാലിക്കേണ്ടതും പരിസരപ്രദേശങ്ങളും, ക്ലാസ് മുറികളും, ഹോസ്റ്റലും, ബാത്ത്റൂമുകളും വൃത്തിയായി സൂക്ഷിക്കേണ്ടതുമാണ്. വസ്ത്രങ്ങള്‍ മറ്റുള്ളവരുടെ മാറി ഉപയോഗിക്കുവാന്‍ അനുവദിക്കുന്നതല്ല.
 • വിലപിടച്ച സാധനങ്ങള്‍, പണം, സ്വര്‍ണ്ണം തുടങ്ങിയവ ഓരോ വിദ്യാര്‍ത്ഥിയുടെയും ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടതാണ്. മാനേജ്മെന്‍റിന് ഇങ്ങനെയുള്ള കാര്യങ്ങളില്‍  ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. പരസ്പരമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് മാനേജ്മെന്‍റ് ഉത്തരവാദിയായിരിക്കുന്നതല്ല. 
 • ഏതു തരത്തിലുള്ളപ്രശ്നങ്ങളായാലും മാനേജ്മെന്‍റിനോട് നേരിട്ട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി സംശയ നിവാരണം മാതാപിതാക്കള്‍ നടത്തേണ്ടതാണ്. 
 • ്ഓരോ വിദ്യാര്‍ത്ഥിയുടെയും പഠനനിലവാരം നേരില്‍ എത്തിവിലയിരുത്തേണ്ടതാണ്.
 • ഞായറാഴ്ച ദിവസം ആരാധനാലയങ്ങളില്‍ വാര്‍ഡനോടൊപ്പം മാത്രം പോകാവുന്നതാണ്. 
 • ഏതു മതത്തില്‍പെട്ടവര്‍ക്കും അവരവരുടേതായ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്. 
 • ഹോസ്റ്റല്‍ നിര്‍ദ്ദേശിക്കുന്ന പഠനനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതും കൃത്യമായി കോളേജ് ക്ലാസ്സുകളില്‍ പങ്കെടുക്കേണ്ടതുമാണ്. 

 

ESP Spoken English Course

Proficiancy in English is very essential for all walks of life in modern age. To attain a good job anywhere in the world a good standard of English is needed. So National College introduces a new course named E.S.P., E.S.P means English for special purpose. In this course we shall provide training in speaking and writing. There is two streams of coaching. One is three month ESP course. Other is ESP crash course. Students, Business men, and those who are looking for a job abroad can join in this course. Timing arrangments is flexible. The students can select their own suitable time for the classes.
 
Coaching Fees
Coaching fees for two  month ESP course is Rs. 3000/- and coaching fee for crash course will be according to the selected time duration. Instalment payment  of fee is also allowed.