image

About Us

images

പ്രിയ വിദ്യാര്‍ത്ഥികളെ,
 
ഞങ്ങളുടെ ചില കോഴ്സുകളുടെ മലയാളത്തിലുള്ള ചെറിയ വിശദീകരണമാണ് ഇതിന്‍റെ ഉള്ളടക്കം. നിങ്ങള്‍ പ്രോസ്പെക്ടസിലെ ഇംഗ്ലീഷ് വിഭാഗം വായിച്ചു മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങള്‍ എല്ലാം വായിച്ചു മനസ്സിലാക്കി അപേക്ഷാഫോറം പൂരിപ്പിച്ച് പ്രസ്തുത ഫീസ് സഹിതം ഞങ്ങളുടെ ആഫീസിലേക്ക് നേരിട്ടോ തപാല്‍ മുഖേനയോ അയയ്ക്കുമല്ലോ.
 
നിങ്ങള്‍ക്ക് ഇനിയും ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ തപാല്‍ മുഖേനയോ നേരിട്ടോ സംശയങ്ങള്‍ ദൂരികരിക്കാവുന്നതാണ്.
 
പ്രധാനവിഭാഗം
 
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും മറ്റ് അസൗകര്യങ്ങളും കൊണ്ട് വ്യവസ്ഥാപിതമായി വിദ്യാഭ്യാസം ലഭിക്കാത്തവരും തുടര്‍ന്നു പഠിക്കുവാന്‍ കഴിയാതെപോയവരുമായ നല്ലൊരു ശതമാനം ആളുകള്‍ നമ്മുടെ ഇടയിലുണ്ട്. കൂടാതെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ബിസ്സിനസ്സുകാരുമായ എത്രയോ ആളുകള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ആഗ്രഹിക്കുന്നവരാണ്. ഇവിടെയാണ് ഞങ്ങളുടെ കോഴ്സുകളുടെ പ്രസക്തി.
 
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ജോലിക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും ഇടക്കാലം കൊണ്ട് പഠനം നിര്‍ത്തിയവര്‍ക്കും ഔപചാരികമായി യാതൊരു വിദ്യാഭ്യാസവും ലഭിക്കാത്തവര്‍ക്കും ഞങ്ങളുടെ കറസ്പോണ്ടന്‍സ് കോഴ്സില്‍ ചേര്‍ന്നു പഠനം തുടരാവുന്നതാണ്.
 
ഞങ്ങള്‍ നടത്തുന്ന കോഴ്സുകള്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ അംഗീകരിച്ചിട്ടുള്ളതാണ്. ഞങ്ങളുടെ കറസ്പോണ്ടന്‍സ് കോഴ്സിലൂടെ ഇതിനോടകം ഏകദേശം അന്‍പതിനായിരത്തിലധികം ആള്‍ക്കാരെ ബിരുദാനന്തര ബിരുദധാരികള്‍ ആക്കുന്നതിന് ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന വിവരം അഭിമാനപൂര്‍വ്വം നിങ്ങളെ അറിയിക്കട്ടെ.
 
ഞങ്ങളുടെ സ്ഥാപനത്തിന്‍റെ പ്രത്യേകതകള്‍
 
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരിചയസമ്പന്നരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ക്ലാസ്സുകള്‍
 
Bhopal HSC (+2), Osmania One Siting B.A., M.Com, M.Sc., Kaakathiya One Sitting B.A., B.Com, Mysore M.A., M.Com, Open Madhura Kamaraj M.A., M.com, Annamalai University M.Sc. Madras SSLC, HSC, NIOS SSLC, +2 തുടങ്ങിയ കോഴ്സുകള്‍ കേരളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ സ്ഥാപനം.
 
ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ്
 
കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ കറസ്പോണ്ടന്‍സ് കോഴ്സില്‍ പങ്കെടുപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം
 
എസ്.എസ്.എല്‍.സി. മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകള്‍
 
അനുപമമായ ശിക്ഷണ നൈപുണ്യം, പ്രഗല്‍ഭരായ അദ്ധ്യാപകര്‍
 
നിരവധി റാങ്കുകള്‍, ബഹുശതം First Class & Distinction.
എവിടെ നിന്നും താമസിച്ചു പഠിക്കാവുന്ന മികച്ച കോച്ചിംഗ് കോണ്ടാക്ട് ക്ലാസ്സുകള്‍
 
ദീര്‍ഘനാളത്തെ പരിചയ സമ്പന്നരായ അദ്ധ്യാപകരുടെ നിരന്തര സേവനം
 
അച്ചടക്കത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം
 
എല്ലാ കോഴ്സുകളുടെയും എല്ലാ വിഷയങ്ങളുടെയും പ്രിന്‍റഡ് നോട്ടുകള്‍
 
അതിപ്രഗത്ഭരായ (റിട്ട. പ്രൊഫസര്‍മാര്‍) തയ്യാറാക്കുന്ന ലളിതമായ ഉന്നത നിലവാരം ഉള്ള നോട്ടുകള്‍. പഠന കുറിപ്പുകള്‍ മാതൃകാ ചോദ്യപേപ്പറുകള്‍. 
 
ജോലിക്കാര്‍ക്കും ബിസിനസ്സുകാര്‍ക്കും പോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്റ്റ് ക്ലാസ്സുകളും നടത്തുന്നു.
 
പട്ടാളത്തില്‍ സേവനം അനുഷ്ഠിക്കുന്നവര്‍ക്കായി ഞങ്ങളുടെ പ്രത്യേക വിഭാഗം.
 
വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം കോളേജ് ഓഫീസ് രാവിലെ 9 മുതല്‍ 5 മണിവരെയും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
 
ഹെഡ് ഓഫീസ് പൊതു അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്നതാണ്.
 
എല്ലാ മാസവും നടത്തുന്ന ടെസ്റ്റ് പേപ്പര്‍, മോഡല്‍ പരീക്ഷകള്‍  Open University Scheme പ്രകാരമുള്ള Correspondance Course ലെ 100% വിജയം.
 
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സെഷന്‍ കാര്‍ഡുകള്‍.
 
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഹോസ്റ്റല്‍ സൗകര്യം.
 
കറസ്പോണ്ടന്‍സ് കോഴ്സുകള്‍ക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിജയ ശതമാനം.
 
രക്ഷാകര്‍ത്താക്കളുമായി നിരന്തര സമ്പര്‍ക്കം
 
എല്ലാത്തിനുമുപരി ദശാബ്ദങ്ങളായി വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും പുലര്‍ത്തിപോരുന്ന വിശ്വസ്ത സ്നേഹ ബഹുമാനങ്ങള്‍ അംഗീകാരം.
 
നാഷണല്‍ കോളേജ് കറസ്പോണ്ടന്‍സ് കോഴ്സുകളുടെ രംഗത്ത് അതികായര്‍
എങ്ങനെ ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരാം
 
ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഞങ്ങളുടെ പ്രോസ്പെക്ടസും, അപേക്ഷാഫോറവും വാങ്ങി അപേക്ഷാഫോറം പൂരുപ്പിച്ച് നിര്‍ദ്ദിഷ്ട ഫീസ് സഹിതം ഓഫീസിലേക്കു നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ അയച്ചാല്‍ മതി.
 
ട്യൂഷന്‍ ഫീസ് അടയ്ക്കുന്ന രീതി 
 
ഓഫീസില്‍ നേരിട്ടു വരുന്നവര്‍ക്ക് ട്യൂഷന്‍ ഫീസ് ഓഫീസ് കൗണ്ടറില്‍ അടയ്ക്കാവുന്നതാണ്. തപാല്‍ മുഖേനയാണ് ഫീസ് അടയ്ക്കുന്നത് എങ്കില്‍ മണിയോര്‍ഡര്‍ ആയോ ബാങ്ക് ഡ്രാഫ്റ്റായോ മാത്രമേ സ്വീകരിക്കുകയുള്ളു. ബാങ്ക് ഡാഫ്റ്റ് - ഡയറക്ടര്‍ / പ്രിന്‍സിപ്പാള്‍ എന്ന പേരില്‍ എടുക്കേണ്ടതാണ്. ഓഫീസില്‍ എന്ത് പണമിടപാടുകള്‍ നടത്തുമ്പോഴും രസീത് വാങ്ങേണ്ടതാണ്. പോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ പണം അടച്ചു 15 ദിവസത്തിനകം രസീത് കിട്ടിയില്ലെങ്കില്‍ ഡയറക്ടറെ സമീപിക്കേണ്ടതാണ്.
 
ട്യൂഷന്‍ ഫീസ് ഒരു പ്രാവശ്യം അടച്ചു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും തിരിച്ചു നല്കുന്നതല്ല.  പ്രോസ്പെക്ടസില്‍ കൊടുത്തിരിക്കുന്നത് ഞങ്ങളുടെ ട്യൂഷന്‍ ഫീസ് മാത്രമാണ്.  യൂണിവേഴ്സിറ്റി രജീസ്ട്രേഷന്‍ ഫീസ് ഇതില്‍പ്പെടുന്നില്ല.
 
യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ സംബന്ധിക്കുന്ന വിവരങ്ങള്‍
 
രജിസ്ട്രേഷനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങള്‍ നേരിട്ട് ചെയ്യുന്നതാണ്. അപേക്ഷാഫോറം പൂരിപ്പിച്ച് ഞങ്ങള്‍ പറഞ്ഞിരിക്കുന്ന സമയത്തിനുള്ളില്‍ എല്ലാ രേഖകളോടുംകൂടി പ്രസ്തുത ഫീസ് സഹിതം ഓഫീസിലേക്ക് എത്തിക്കുകയോ അയച്ചു തരികയോ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ തീയതി കഴിഞ്ഞ് കോളേജില്‍ ലഭിക്കുന്ന നിങ്ങളുടെ അപേക്ഷകള്‍ അടുത്തുവരുന്ന രജിസ്ട്രേഷനു മാറ്റുന്നതാണ്.
 
വിദേശ ജോലിക്കാര്‍ക്ക് പ്രത്യേക സെല്‍
 
ഇന്ത്യക്കുപുറത്തു ജോലിചെയ്യുന്നവര്‍ക്കും കേരളത്തിനു പുറത്തു ജോലിചെയ്യുന്നവര്‍ക്കും വേണ്ടി ഞങ്ങളുടെ ഓഫീസില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നു.
 
എല്ലാ വിദ്യാര്‍ത്ഥികളുടെയും ശ്രദ്ധയ്ക്ക്!
 
ഞങ്ങളുടെ സ്ഥാപനത്തില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ കോളേജിന്‍റെ നിയമാവലി പാലിക്കേണ്ടതാണ്. സ്ഥാപനത്തിലെ ഏതെങ്കിലും വിദ്യാര്‍ത്ഥി തെറ്റായ രീതി ഉപയോഗിച്ചാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കോളേജില്‍ നിന്നും പുറത്താക്കുന്നതും അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്കു ഒരു കാരണവശാലും അടച്ച ഫീസ് മടക്കിക്കൊടുക്കുന്നതുമല്ല. പ്രിന്‍സിപ്പലിന്‍റെ തീരുമാനം അന്തിമമാണ്.
 
നിങ്ങള്‍ പ്രൊസ്പെക്ടസ് വായിച്ചു മനസ്സിലാക്കിയശേഷം എന്തെങ്കിലും സംശയങ്ങള്‍ കോഴ്സിനെക്കുറിച്ചോ, സ്ഥാപനത്തെക്കുറിച്ചോ ഉണ്ടെങ്കില്‍ ഞങ്ങളുടെ ഓഫീസില്‍ വന്ന് അന്വേഷിക്കുകയോ, തപാല്‍ മാര്‍ഗ്ഗം അറിയിക്കുകയോ ചെയ്താല്‍ എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ്.  നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ ലക്ഷ്യം, വായിച്ചു വളരുക, ഉന്നതി കൈവരിക്കുക.
 
                                                                                                                                                                              വിജയാശംസകളോടെ....
                                                                                                                                                                                        ഡയറ്ക്ടര്‍